പുതു അദ്ധ്യയനവർഷം വന്നെത്തുമ്പോൾ ചില കാര്യങ്ങൾ ഓർത്തീടാം നല്ലവരാകാം നല്ലത് ചെയ്യാം നന്മ നിറഞ്ഞവരായീടാം. പുതു അധ്യയനവർഷത്തിൽപുതിയ തുടക്കം നന്മകൾ ഒത്തിരി ചെയ്തീടാം അറിവുകൾ നേടാം അറിഞ്ഞു വളരാം അലിവു നിറഞ്ഞവരായീടാം അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ കേട്ടുവളർന്നു വലുതാകാം അറിവുകൾ ചൊരിയും അധ്യാപകരുടെ വാക്കിനു വിലയും നൽകീടാം