ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/വിന

12:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിന

വിന
ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
കൊറോണ എന്നൊരു വൈറസ്
കൊവിഡ് എന്നൊരു പേരിട്ടു
വന്നല്ലോ മഹാമാരിയായ്
എത്തീ നമ്മുടെ രാജ്യത്തും...
സ്കൂളുകൾ അടച്ചല്ലോ
കടകൾ പൂട്ടിയിട്ടല്ലോ
രാജ്യം പൂട്ടിയിട്ടല്ലോ
കളിക്കാൻ പോലും പോകാതെ
വാതിലു കൊട്ടിയടച്ചല്ലോ
ദൈവങ്ങൾ മാറി നിന്നല്ലോ
പൂജകൾ ചെയ്യാതായല്ലോ
ദേവാലയങ്ങളടച്ചല്ലോ
മനുഷ്യൻ ചെയ്ത പാപങ്ങൾ
മനുഷ്യനു തന്നെ വിനയായി!




അഞ്ജന രാജേഷ്
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത