ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അമ്മയെന്ന പ‌ുണ്യം

19:32, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' അമ്മയെന്ന പ‌ുണ്യം സ്‌നേഹം ത‌ുള‌ുമ്പ‌ു...' താൾ സൃഷ്ടിച്ചിരിക്കുന്നു)


    അമ്മയെന്ന പ‌ുണ്യം
       സ്‌നേഹം ത‌ുള‌ുമ്പ‌ും നിറക‌ുടമായ്
      എന്ന‌ു നീ എന്നരികിലെത്ത‌ും
      നിന്നെയോർത്ത‌ു കരയ‌ുമീ പിഞ്ച‌ു കിടാവിന്ന-
      രികിലൊര‌ു തെന്നലായ് തഴ‌ുകിയെത്ത‌ുമോ ?
                ഇനിയ‌ുമൊര‌ു ബാല്യത്തിന്നോർമ്മയായി
                ഇനിയ‌ുമൊര‌ു ജന്മത്തിൽ പ‌ുണ്യമായി
                ഇനിയ‌ും മാറോടണയ്‌ക്കാൻ
                എന്നമ്മയായ് വീണ്ട‌ും എത്ത‌ുമോ നീ  ?
      ഇനിയ‌ുമൊര‌ു ജന്മം നിൻ മകളായ്
      ജനിക്കാൻ നിൻ സ്‌നേഹം ന‌ുകര‌ുവാൻ
      നിൻ പാല‌ൂറ‌ും പ‌ുഞ്ചിരി ഒന്ന‌ു
      കാണാൻ സാധ്യമോ അമ്മേ ?
               എൻ വരവിനായ് കാത്ത‌ു നിന്ന്
               നിൻ അവസാന പ്രാണന‌ും ശ്വാസവ‌ും
               എന്നിലേക്ക് നല്‌കി എൻ പ‌ുഞ്ചിരി കാ​ണാതെ
               എൻ വിളി കേൾക്കാതെ നീ പോയതെന്തേ ?
     അമ്മേ ഞാൻ കാത്തിരിപ്പ‌ൂ നിനക്കായ്
     അമ്മേ നിൻ മ‌ുഖമൊന്ന‌ു കാണാൻ
     അമ്മേ നീയെന്ന പ‌ുണ്യത്തെ ഞാൻ തിരിച്ചറിയ‌ുന്ന‌ു
     അമ്മേ നിനക്കായ് കാത്തിരിക്ക‌ുന്ന‌ു ഞാനിതാ........


                                                                           പാർവ്വതി എം
                                                                                 8 E