രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. എസ് മൊകേരി=

ജൂൺ 19 വായനാ ദിനം കൊണ്ടാടി
ജൂലായ് 5 പരിസ്ഥിതി ദിനം വിപുലമായ് ആഘോഷിച്ചു
ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു
 


രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം/nnnnn
മൊകേരി:രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി
സ്കൂളിൽ ഹിരോഷിമ ദിനംകൊണ്ടാടി. യുദ്ധമില്ലാത്ത ലോകം
ഞങ്ങളുടെ സ്വപ്നം എന്ന സന്ദേശ വാക്യം ഉയർത്തിപ്പിടിച്ചു
കൊണ്ട് ആയിരത്തിലേറെ സഡാക്കോ കൊക്കുകൾ
വിദ്ധ്യാർത്ഥികൾ നിർമ്മിച്ചത് ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെ.രാജീവൻ മാസ്റ്റർ
അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപകൻഎ.കെ പ്രേമദാസൻ
മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.പി സുധീന്ദ്രൻ മാസ്റ്റർ,
ആർ.കെ നാണു മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മുഴുവൻ വിദ്ധ്യാർത്ഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ​എടുത്തു.
വിദ്ധ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധപോസ്റ്റർ രചനാ മത്സരവും നടന്നു.

പുറമ്പോക്കിലെ ചോലവൃക്ഷം

മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്. എട്ടാം തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും, സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവർത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങൾ,സെമിനാർ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സർഗ്ഗാത്മക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനായി 4 മണി മുതൽ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തിൽ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയർ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളിൽ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു.

ഭാഷയിലെ മുന്നോക്കക്കാർക്കായി “ QUEENS LANGUAGE “ എന്ന പേരിൽ സാഹിത്യ സംവാദങ്ങളും ചർച്ചകളും പ്രമുഖരുമായി ഇടപഴകാനുള്ള അവസരവും നൽകുന്നു. ഗണിതശാസ്ത്രത്തിൽ പിന്നോക്കക്കാർക്കായി അവധി ദിവസങ്ങളിൽ 'ഗണിതത്തെ അറിയുക'എന്ന പ്രവർത്തനത്തിലൂടെ ഗണിതത്തിന്റെ അടിസ്ഥാന വസ്തുതകൾ ഉറപ്പിക്കുന്നു.മുന്നോക്കക്കാർക്കായി സംസ്ഥാനത്തിലെ പ്രശസ്തരായ ഗണിത അദ്ധ്യാപകരുമായി സംവദിക്കുവാനും സ്കോളർഷിപ്പ് പരീക്ഷകൾ എഴുതുന്നതിനുള്ള അവസരവും നൽകുന്നു. ഗണിതശാസ്ത്ര ക്ലബ്ബ് ഈ വർഷം നടപ്പിലാക്കി പോരുന്ന ' GENIE MATHS ' ശ്രദ്ധേയമാണ്, പാഠപുസ്തക പ്രവർത്തനത്തിനപ്പുറം ഗണിത ചിന്തയെഉദ്ദിപ്തമാക്കുവാൻ കഴിയുന്ന വിധത്തിൽ എട്ടാം തരം മുതൽ പത്താം തരം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനമാണിത്. നൂറു ശതമാനം വിജയത്തിൽ ആരംഭിച്ച S.S.L.Cഫലം പിന്നീടുള്ള എല്ലാ വർഷങ്ങളിലും 95%ൽ കുറയാതെ നില നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല ഇക്കാലത്തിനിടയിൽ മൂന്നൂ തവണ 100 ശതമാനത്തിലെത്താനും കഴിഞ്ഞു എന്നത് അഭിമാനർഹമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ വിദ്യാലയം എന്ന അംഗീകാരം ഗ്രാമപ്രദേശത്തെ ഈ വിദ്യാലയത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ(2012-13) വർഷത്തെ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടിയ രണ്ടാമത്തെ വിദ്യാലയമെന്ന ബഹുമതി ഞങ്ങൾക്ക് ലഭിച്ചു. 65 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങലിലും A+ നേടി കൂടാതെ A/A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം 48% ആണ് എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ നേർസാക്ഷ്യപത്രമാണ്. തിളക്കമാർന്ന ഈ വിജയങ്ങൾക്ക് ആധാരം വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന അടുക്കവും ചിട്ടയുമാർന്ന പ്രവർത്തനങ്ങളാണ് .പഠനത്തിലെ ഭിന്നനിലവാരക്കാർക്കനുസരിച്ച് പാഠ്യപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പരീക്ഷകളോട് കുട്ടികൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വിദഗ്ദരെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ TIME TABLE പ്രകാരം രാവിലെ 9 മണി മുതൽ 9:45 വരെ മോർണിങ്ങ് ക്ലാസ്സുകളും വൈകുന്നേരങ്ങളിൽ EVENING CLASS കളും നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ജനുവരി മാസം മുതൽ കുട്ടികൾ സ്കൂളിൽ താമസിച്ച് പഠന പ്രവർത്തിലേർപ്പെടാൻ സൗകര്യം ഒരുക്കുന്നു.കുട്ടികൾക്ക് സ്വയം പഠനത്തിനും സംഘപഠനത്തിനും അവസരങ്ങളൊരുക്കി വിമർശനാത്മകമായ് ചിന്തിച്ച് പ്രതികരിക്കാൻ തയ്യാറാക്കുന്നതിലൂടെ പൊതു പരീക്ഷകളെ ആത്മ വിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് സാധിക്കുന്നു. ഇതിന്റെ സാക്ഷ്യപത്രങ്ങളാണ് S.SL.C പരീക്ഷകളിലെ തിളക്കമാർന്ന വിജയം. സാമൂഹ്യ ബോധമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന മലബാർ മേഖലയിൽ വ്യാപകമായിരുന്ന ചിക്കുൻ ഗുനിയ,ഡങ്കിപ്പനി,എലിപ്പനി തുടങ്ങിവയുടെ കാരണങ്ങൾ കണ്ടെത്തുവാനുള്ള സർവ്വേ നടത്തുകയും ഇത്തരം മാരക രോഗങ്ങൽ പകരാതിരിക്കുവാൻ എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ചുള്ള ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു.എയ്ഡ്സിനെതിരെയുള്ള ബോധവത്കരണം, പുകയില,മദ്യപാനം തുടങ്ങിയവയ്ക്കെതിരെയുള്ള ബോധവത്കരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളെയും വീട്ടമന്മമാരെയും ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശവും പേപ്പർ ബാഗ് വിതരണവും നടത്തി. രാഷ്ട്രീയ സംഘർഷങ്ങൾ പതിവായിരുന്ന നമ്മുടെ പരിസര പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ വിദ്യാർത്ഥികൾ നടത്തിയ കൂട്ടയോട്ടം,സൈക്കിൾ റാലി,ഗാന്ധി സമൃതിയാത്ര സമാധാനത്തിന്റെ വെള്ളരിപ്രാവ് നിർമ്മാണം തുടങ്ങിയവ സമൂഹത്തിൽ ശ്രദ്ധേയമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്. അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിച്ച് ഭക്ഷണം വിതരണം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് കിഡ്നി ചികിത്സയ്ക്കായി 75000 ത്തോളം രൂപ സമാഹരിച്ച് നൽകിയതും ശ്രദ്ധേയമായ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ അഭിനന്ദനത്തിന് പാത്രമായ് തീരാൻ ഞങ്ങൾക്ക് സാധിച്ചു.മൊകേരി പഞ്ചായത്തിൽ ഈയിടെ നടന്ന സമഗ്ര ക്യാൻസർ നിവാരണ പരിപാടിയിൽ വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യർത്ഥികളും മുഴുവൻ സമയപ്രവർത്തകരായിരുന്നു.

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ സ്കൂൾ ക്ലബ്ബുകൾ ഏറെ സഹായകരമാണ്.സാമൂഹ്യശാസ്ത്രക്ലബ്ബ് ഹിരോഷിമാദിത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി,സമൂഹ ചിത്രരചന,സുഡോക്കോപ്രാവുകൾ കോണ്ട് നിർമ്മിച്ച സമാധാന സന്ദേശം എന്നിവ ഏറെ ശ്രദ്ധ നേടി.എൻഡോസൾഫാൻ നിരോധനത്തിനു വേണ്ടി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും കേന്ദ്രകൃഷി മന്ത്രിക്ക് കത്തുകൾ അയച്ചത് ഏറെ സമൂഹ ശ്രദ്ധ പിടിച്ചുപറ്റി. ജില്ലാ സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുവാൻ ഗണിതശാസ്ത്ര,ശാസ്ത്രക്ലബ്ബുകൾക്ക് സാധിച്ചിട്ടുണ്ട്.ശാസ്ത്ര,ഗണിത ശാസ്ത്രമനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി സ്കൂൾതല മേളകൾ സംഘടിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്കും അവ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.മിടുക്കരായ ശാസ്ത്ര ഗണിതശാസ്ത്ര പ്രതിബകളെ ജില്ലാ,സംസ്ഥാന,ദേശീയ മേഖലകളിൽ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങളിലൂടെ മികച്ച സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ വർഷങ്ങളായി സാധിക്കുന്നു .ഗണിതശാസ്ത്ര ക്ലബ്ബിന്റെ മികച്ച സംഭാവനയായ “GENIE MATHS” എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്നു. “A QUESTION A WEEK” ഗണിതത്തെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നു. കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടൻ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു. സ്റ്റുഡന്റ് പോലീസ്,ജൂനിയർ റെഡ് ക്രോസ്,സ്കൗട്ട് &ഗൈഡ്സ്,ഹെൽത്ത് ക്ലബ്ബ് എന്നിവ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.വനം വകുപ്പുമായ് സഹകരിച്ച് “എല്ലാ വീട്ടിലും ഓരോ വർഷം ഒരു മരം”എന്ന പദ്ധതി നാട്ടുകാരുടെ സഹകരണത്തോടെ നല്ല രീതിയിൽ നടത്തി വരുന്നു.

പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാൻ എന്നും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ മുന്നേറ്റത്തിന്റെ പാതയിൽതന്നെയാണ് അതു കൊണ്ടു തന്നെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നു എന്ന വാദത്തിന് അപവാദമായി ഈ വിദ്യാലയം വളരെ അന്തസ്സോടെയും,അഭിമാനത്തോടെയും പൊതു സമൂഹത്തിൽ നിലകൊള്ളുന്നു.വിദ്യാലയ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന രക്ഷിതാക്കളുടെ സഹകരണം,വിവിധ സാമൂഹ്യ ഏജൻസികളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാൻ സാധിക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കലാ-കായിക മേഖലകളിൽ സബ്ജില്ലയിലെ വർഷങ്ങളായുള്ള ചാമ്പയൻമാർ ഈ വിദ്യാലയമാണ് പൊതു വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും ചേർന്ന് സംസ്ഥാനത്തെ മികച്ച വിദ്യാലയത്തെ കണ്ടെത്താനായുള്ള ഹരിത വിദ്യാലയം മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട് ശാസ്ത്രമേളകലിൽ നിരവധി വിദ്യാർത്ഥികളെ ജില്ലാ സംസ്ഥാന മത്സരങ്ങളിലെത്തിച്ചിട്ടുണ്ട് മലയാളം വിഭാഗം തയ്യാറാക്കിയ കാൽപ്പാടുകൾ തേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട് നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ വിദ്യാലയത്തെ ഹയർ സെക്കന്ററിയായി ഉയർത്തിയത് ഞങ്ങളുടെ വളർച്ചയുടെ മറ്റൊരു പടവാണ്

ഒന്നര പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ വിവിധ സമയത്തായി നടന്നു