മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന എ.എം.എല്‍..പി എസ്. കോട്ടുമല പാറമ്മല്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

എ.എം.എൽ..പി എസ്. കോട്ടുമല
വിലാസം
കോട്ടുമല

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Mohammedrafi




ചരിത്രം

സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.


ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെര്‍മിനല്‍
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുള്‍ബുള്‍
  7. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.
"https://schoolwiki.in/index.php?title=എ.എം.എൽ..പി_എസ്._കോട്ടുമല&oldid=261972" എന്ന താളിൽനിന്ന് ശേഖരിച്ചത്