കരിങ്കപ്പാറ

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്കു പെരുമണ്ണ പഞ്ചായത്തും തെക്കു പൊന്മുണ്ടം പഞ്ചായത്തും,വടക്കു നന്നമ്പ്ര പഞ്ചായത്തും അതിരിടുന്ന ഒഴുർ പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ്.ഈ പ്രദേശത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നത് “പാറ” എന്ന പേരിൽ വിളിക്കുന്ന ഇടമാണ് .ധാരാളമായുള്ള കരിങ്കല്ലുകളുടെ സാനിധ്യം ഈ പ്രദേശത്തിന് പേര് വരാൻ കാരണമായി.സങ്കീർണ്ണമായ ഭൂപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം കയറ്റവും ഇറക്കവും പാടശേഖരവും പാറക്കെട്ടുകളും നീർച്ചാലുകളും തോടുകളും ഉൾക്കൊള്ളുന്നതാണ്.ശരാശരി 25 km ചുറ്റളവാണ്‌ ഈപ്രദേശത്തിനുള്ളത് .

ഗതാഗതം

ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.

 
 

കൃഷി

തികച്ചും കാർഷികസമ്പന്നമായ ഈ പ്രദേശത്തു തെങ്ങു,കവുങ്ങു,വെറ്റില,കുരുമുളക് നെല്ല് എന്നിവ ധാരാളമായി കൃഷി ചെയ്തു വരുന്നു.തിരൂർ പ്രദേശത്തു അന്യമായിരുന്ന റബര് കൃഷി യുടെ കൗതുക ചരിത്രം കൂടി ഉൾക്കൊള്ളുന്നതാണ് കരിങ്കപ്പാറ.വളരെ വർഷങ്ങൾക്ക്മുൻപ് റബ്ബർഎസ്റ്റേറ്റ് ഇവിടെ നിലകൊണ്ടിരുന്നു .ഈ പ്രദേശത്തു നിന്ന് റബ്ബർ ടാപ്പിംഗ് ജോലിക്കു പോയിരുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് രൂപപ്പെടുത്തിയ ഈ എസ്റ്റേറ്റ് ഇന്ന എസ്റ്റേറ്റ് പടി എന്ന കേവല നാമത്തിൽ മാത്രം ഒതുങ്ങിയിക്കുന്നു.തൊട്ടിയിൽ യാവു   ഹാജിയെ പോലുള്ള ആ തലമുറയിലെ ഏതാനും വ്യക്തികൾ ഇന്നുയതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.

ഗതാഗതം

ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.

സ്ഥാപനങ്ങൾ

വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള GUPS കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയിവളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി .പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്.വിദ്ധാർത്ഥികളുടെ കൊഴിഞ്ഞ്പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്.ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ ,സ്കൂൾ പ്രധാന അധ്യാപകർ ,PTAപ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.

സംഗ്രഹം

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശതു വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്.ഗതാഗത രംഗത്ത് രണ്ടു പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്.കൃഷി മുഖ്യ ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്.വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണയിലുള്ള കരിങ്കപ്പാറ  വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്.വ്യവസായം മനിർമ്മാണം,മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഈ ഗ്രാമം ശരാശരിക്കും താഴെയാണ്.എന്നിരുന്നാലും മാനസിക ശാരീരിക ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്.ഒത്തൊരുമയിലും സൗഹാർദ്ദത്തിലും ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഈ ഗ്രാമീണത നയനമനോഹരവും സന്തോഷ ദായകവുമാണ്. I

ചിത്ര ശാല