ദേശീയപുരസ്കാര നിറവിൽ

വി എച്ച് എസ്സ് എസ്സ് ,എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി രണ്ട് എൻ എസ്സ് എസ്സ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നു.ദേശീയതലത്തിൽ മികച്ചയൂണിറ്റിനുള്ള പുരസ്ക്കാരവും മികച്ച പ്രോഗ്രോം ഓഫീസർക്കുള്ള പുരസ്ക്കാരവും യഥാക്രമം സ്ക്കൂളിനും ശ്രീമതി അൻസിയ ടീച്ചറിനും 2020-21 വർഷത്തിൽ ലഭിച്ചു.

 

NSS പ്രവർത്തനം 2022-23 ലൂടെ

  • 2022 - 2023 അധ്യായന വർഷം കടയ്ക്കൽ ജി.വി.എച്ച് എസ് , വി എച്ച് എസ് എസ് NSS യൂണിറ്റിന് ഒരുപാട് പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ട് . ഈ വർഷം രണ്ട് സപ്തദിന സഹവാസ ക്യാമ്പും ഒരു മിനി ക്യാമ്പും നടത്തുകയുണ്ടായി.
  • റെഗുലർ പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടത് നാഷണൽ അവാർഡ് തുകയുടെ ആദ്യ ഘട്ടം കിണർ നിർമ്മിക്കാൻ വിനിയോഗിച്ചു എന്നതാണ്. രണ്ടാം ഘട്ടമായി കിണറിന്റെ വക്ക് കെട്ടൽ , ഔഷധനിർമ്മാണ തോട്ടം എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
  • ഇത് കൂടാതെ ഈ വർഷം ചെയ്ത മറ്റു പ്രവർത്തനങ്ങൾ സ്കൂളിൽ രണ്ട് ക്യാമ്പുകൾ നടത്തുകയുണ്ടായി - സൗജന്യ നേത്ര പരിശോധന ക്യാമ്പ് , ആയൂർവേദ മെഡിക്കൽ ക്യാമ്പ് . രണ്ട് ക്യാമ്പുകളും വൻ വിജയമായിരുന്നു. രണ്ട് ക്യാമ്പുകളിലും നൂറിലധികം പേർ പങ്കെടുക്കുകയുണ്ടായി.
  • കടയ്ക്കൽ ബഡസ് സ്കൂൾ സന്ദർശിച്ചു. കുട്ടികൾക്ക് ബുക്കുകളും കളർ പെൻസിലും മധുര പലഹാരവും വിതരണം ചെയ്തു.
  • ഒരു ഫുഡ് ഫെസ്റ്റ് സ്കൂളിൽ വച്ച് നടത്തി. അതിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിർധനയായ ഒരു കുട്ടിയെ സഹായിക്കാൻ സാധിച്ചു.
  • കൂടാതെ സബ്ബ് ജില്ലാ കലോത്സവത്തിൽ ഒരു ഫസ്റ്റ് എയ്ഡ് ബൂത്ത് നടത്തുകയും ഏകദേശം നൂറോളം പേർക്ക് സൗജന്യമായി പ്രഷർ ,ഷുഗർ പരിശോധന നടത്തി.
  • സ്വാതന്ത്ര്യ ദിനം, ഹിരോഷിമ ദിനം, ഓണാഘോഷം, എൻ എസ് എസ് ഡേ , മനുഷ്യാവകാശ ദിനം, റിപ്പബ്ലിക് ഡേ എന്നിവ വളരെ വിപുലമായി ആഘോഷിച്ചു

പ്രസ്തുത പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുവാൻ നൽകിയിരിക്കുന്ന pdf ലിങ്കിൽ ക്ലിക്ക് ചെയുക .പ്രമാണം:Nss presentation.pdf