സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾഗാന്ധി ദർശൻ

20:29, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43264 1 (സംവാദം | സംഭാവനകൾ) (''''ഗാന്ധിദർശൻ''' ഗാന്ധിജിയുടെ ആദർശങ്ങളുടെ ചുവട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ആദർശങ്ങളുടെ ചുവടുപിടിച്ച് കുഞ്ഞുങ്ങളെ സമൂഹത്തിൻറെ പൊൻതൂവലുകൾ ആയി ആകുവാൻ ഗാന്ധിദർശൻ ക്ലബ് വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു. സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ മാസത്തിൽ ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ശ്രീമതി ഐ എം പാർവതി നിർവഹിച്ചു. ഓൺലൈനായി നടത്തിവരുന്ന ലോഷൻ നിർമാണം ഓണം ഗാനപരിശീലനം തുടങ്ങി വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ സ്കൂൾതല മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. അമൃത് മഹോത്സവം മാവിൻതൈ സ്കൂളിലും കുട്ടികൾ വീടുകളിൽ  അവ നടുകയും ഉം പരിപാലിക്കുകയും ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ഗാന്ധിദർശൻ പരിപാടികൾ ഏറ്റവും ഭംഗിയായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.