സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/2010-2011
ചരിത്രം
കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന് അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിന്‍ റോഡ് സൈഡില്‍ കാണുന്ന അതിമനോഹരമായ കുരിശിന് തോട്ടി പണികഴിപ്പിച്ചത് 1956-ല്‍ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സര്വ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1923-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ല്‍ സെന്റ് ജോണ്‍സ് ഹൈസ്കുളായും തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എക്കോ ക്ലബ്ബ്
സ്കൂള്‍ വര്‍ഷാരംഭത്തി്ല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച എക്കോക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കായികാദ്ധ്യാപകന്‍ സന്തോഷ് ജോസഫ് ആണ്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ പരിസര ശുചീകരണം
പരിസര ശുചീകരണത്തിനായി പ്രത്യേകം വേസ്റ്റ്ബിന്നുകള്‍ വാങ്ങി സ്കൂള്‍ പരിസരങ്ങളില്‍ സ്ഥാപിച്ചു ചിത്രം ക്ലാസ്സും പരിസരവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകള്‍ക്ക് ഓരോമാസവും അസ്സംബ്ലിയില്‍ പ്രത്യേക സമ്മാനങ്ങള്‍ നള്‍കിവരുന്നു.
വൃക്ഷത്തൈകള്‍