മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരുമയോടെ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ


വുഹാൻ നഗരത്തിൽ ജന്മം കൊണ്ട
കൊറോണ എന്ന മഹാവ്യാധി
നാടിനു ഭീതിപരത്തിയാകെ
ലോകത്തിൽ വ്യാപിച്ചു നിൽക്കെയാണെ
മാലോകരെല്ലാം പകച്ചുപോയി
ശാസ്ത്രവും വേദവും തോറ്റുപോയി
കാണാൻ കഴിയാത്ത വൈറസാകെ
ലോകത്തെ ആടിയുലച്ചീടുന്നു
ആഞ്ഞടിക്കുന്നു മർത്യനുമേലെ
കൊടുങ്കാറ്റായി പായുന്നു ലോകമാകെ
എത്തുന്ന നാടോ ശവപ്പറമ്പായി
എണ്ണിയാൽ തീരാത്ത ജന്മങ്ങളോ
മണ്ണിലടിയുന്നു പാഴ് ചിപ്പി പോലെ
പൊത്തിലൊളിക്കുന്നു മർത്യരെല്ലാം
പ്രാണനുമേൽ ഈ ലോകത്തിലൊന്നുമില്ല
ആ പ്രാണനുവേണ്ടി നാം പാഞ്ഞിടുന്നു
ഈ ദുരിതത്തിനൊരറുതി കാണാൻ
അകലെയായ് നമുക്ക് അടുത്തിരിക്കാം
ഒത്തൊരുമിച്ചു നാം മുന്നേറിടേണം ...

സൂരജ് ഡി
6 ബി എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത