ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/അക്ഷരവൃക്ഷം/പോരാളികൾ

പോരാളികൾ

അഭിവാദനങ്ങൾ അഭിവാദനങ്ങൾ.
പോരാളികൾക്ക് അഭിനന്ദനങ്ങൾ.
നാടും നഗരവും കാടും മേടും അലകടലും
കൈകൾ കൂപ്പുന്നു നിങ്ങൾക്കു മുന്നിൽ.
ആകാശഗോളങ്ങളെ അമ്മാനമാടിയവർ
ആകാശം നോക്കി നിൽക്കുമ്പോൾ,
കരുണയുടെ പ്രതിരൂപമായി നിങ്ങളെ
കാണുന്നു ഞങ്ങൾ
വിശ്വം കീഴടക്കുന്ന മഹാമാരിയെ
പ്രതിരോധിക്കുന്ന ഭൂമിയിലെ മാലാഖമാർക്കെന്റെ അഭിവാദനങ്ങൾ.
"ലോകാസമസ്താ സുഖിനോഭവന്തു"



 

ജതീഷ്കുമാർ എസ്
9A GHSS കോയിപ്പുറം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത