എന്റെ മുല്ല

ഇന്നെന്റെ മുറ്റത്തെ ഞാൻ നട്ടമുല്ലയിൽ
പുഞ്ചിരി തൂകി വിരിഞ്ഞു മുല്ല.
പാറിപ്പറക്കുന്ന പൂമ്പാറ്റകളും
മൂളിക്കളിക്കുന്ന ചെറുവണ്ടുകളും
സുഗന്ധം നിറയും പൂന്തോപ്പിൽ
വരിയായ് നിരയായ് വന്നെത്തി.