(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം
മരമെന്നും വരമാണേ
ഈശ്വരൻ നൽകിയ നിധിയാണേ
കത്തിക്കാളും വെയിലിൽ നമുക്ക്
തണലേകുന്നൊരു കുടയാണെ
തെങ്ങും പ്ലാവും മാവും പോലെ
കനി നൽകുന്നതും മരമാണേ
വീട് ചമയ്ക്കും നേരം നമുക്കക്
തടി നൽകുന്നത് മരമാണേ
ജീവൻ നൽകും വായുവും
കനിഞ്ഞു തരുന്നത് മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മരവും മഴയും ഇല്ലെന്നാലോ
മനുഷ്യനും പിന്നില്ലല്ലോ.