(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
തോഴരെ നിരന്നിടാം
അക്രമം ചെറുത്തിടാം
ഒത്തുചേർന്നു ശത്രു സേനയെ തുരത്തിടാം
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
വീട്ടിലിരുന്ന് സുരക്ഷിതത്വവും പാലിച്ചീടാം
ദുഃഖവും ദുരിതവും തന്ന മഹാ മാരിയെ
തകർക്കണം തുരത്തണം നാമൊന്നായ്
അറിവുള്ളോർ പറയുന്നതനുസരിച്ചീടണം
നാട് മുഴുവൻ വ്യാപിക്കാതെ
കരുതലോടെ നിൽക്കണം
ശിവൻ എസ് എസ്
4ബി എൽപിബിഎസ് മലയിൻകീഴ് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത