നർത്തകി

 അരുണനസ്തമിക്കാൻ തുടങ്ങുന്ന വേളയിൽ..
സന്ധ്യാ വന്ദനം ചെയ്തു
പടിഞ്ഞാറു നോക്കി
നിൽക്കവേ .......
സുന്ദരിയാമൊരു നർത്തകി പറഞ്ഞു... .
 കൊറോണയെന്നാണെന്റെ നാമം ..
വുഹാനിൽ ജനിച്ചൊരൽഭുത ശിശു...
നൃത്തം ചെയ്യുവാൻ പോരുമോയെന്റെ കൂടെ ...
നീയൊരു നർത്തകിയല്ലേ ...

നൃത്തമോ...
നീയാര് ....
രാക്ഷസിയല്ലേ..
മരണം മോഹിക്കുന്നോരു യക്ഷിയല്ലേ ......

നിന്റ കൂടെ നൃത്തം ചെയ്താൽ
മരണ താഴ്വരയിലുറങ്ങില്ലേ..ഞാൻ ....
നിന്റെ മോഹന വാഗ്ദാനത്തിൽ മയങ്ങിയാലെന്റെ രക്തം
ഊറ്റികുടിക്കുകില്ലേ.... പോകുക നീ..പോകുക

ഞാനെന്റെ കൈ സോപ്പിനാൽ കഴുകട്ടെ..
മുഖം മറയ്ക്കട്ടെ....
പോകുക ദൂരെ ..

ദുഷ്ടേ...
പോകുകയെൻ ലോകത്തുനിന്നും... തൽക്ഷണം
 

മാളവിക. ജെ
7A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത