വരിക വരിക കൂട്ടരേ ഒന്നായിന്നു മുന്നേറാം കൊറോണയെന്ന മാരിയെ തുരത്തുവാൻ ശ്രമിച്ചിടാം കൈകൾ കഴുകിവൃത്തിയാക്കി മുഖം മൂടിയും ധരിച്ച് അകലം പാലിച്ചീവിധം നിയമങ്ങൾ പാലിച്ചിടാം വീട്ടിനുള്ളിൽ കൂട്ടുകൂടി നല്ല ഭക്ഷണം കഴിച്ച് ഒത്തുചേർന്നു പ്രാർത്ഥിച്ചിന്ന് ശാന്തമായി ഉറങ്ങിടാം രാവിലെ ഉണർന്നിടാം പരിസരം ശുചിയാക്കിടാം കർമ്മനിരതരായി നിന്ന് കൊറോണയെ ജയിച്ചിടാം സ്വന്തം രക്ഷ മാത്രമല്ല അപരന്റെ രക്ഷയും, ധർമ്മമായി കരുതി നമു- -ക്കൊന്നു ചേർന്നു മുന്നേറാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത