നാടിനും വീടിനും വേണ്ടി നാടുവിട്ടവർ ഉറ്റവർക്കും ഉടയവർക്കുമായ് സ്വജീവിതം ഉഴിഞ്ഞുവെച്ചവർ, കാലത്തിൻ ഗതി- യറിയാത്തവർ പ്രവാസികൾ................. ഇന്നിതാ ലോകം മുഴുവൻ വിറപ്പിച്ച് കൊറോണയെന്ന മഹാമാരിയെത്തവെ രോഗ ഭീതിയിൽ കഴിയുന്നവർ ............ നാട്ടിലെത്തുക എങ്ങനെയെന്നറിയാതെ ജീവിതം വഴിമുട്ടി ഭയന്നു ജീവിക്കുന്നവർ. അവരുടെ മനസ്സിലെന്നുമെന്നും മിന്നിത്തെളിയും ഉറ്റവർ തൻ മുഖങ്ങൾ, മനസ്സിലെ നോവുകൾ - ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി നാട്ടിലെത്തും പ്രിയമുള്ളോർ തന്നരികിലെത്താൻ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത