(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
എവിടെപ്പോയി എന്റെ ഗ്രാമം.
കുന്നുകൾക്കപ്പുറം,മലയുംപുഴയും,
അരുവിയും നിറഞ്ഞൊരെൻ ഗ്രാമം.
എവിടെപ്പോയി മറഞ്ഞു.
ഇന്നിതാ സൗധങ്ങൾ,പള്ളികൾ.
പാലങ്ങൾ,പുഴയില്ല,കാടില്ല.
അരുവിയില്ല എല്ലാം മറഞ്ഞു പോയി.
എങ്ങുപോയ്,എങ്ങുപോയ് എന്റെ ഗ്രാമം
എന്റെ മനസ്സിൻ കോണിലായ് ഓർക്കുന്ന.
അരുവിയുടെ ഓളങ്ങൾ താളം പിടിക്കുന്ന.
മുറ്റത്ത് പൂക്കളം തീർത്തൊരാ ഗ്രാമം.
എന്റെ സുന്ദര ഗ്രാമം.
ഓർമ്മകൾ മങ്ങാത്ത.
നാമം ജപിക്കുന്ന.
സ്നേഹാദ്രമായൊരാ ഗ്രാമം.
എന്റെ കൊച്ചു ഗ്രാമം.