നമ്മുടെ രാജ്യത്ത് വന്നു പിടിപെട്ട കൊറോണയെന്ന മഹാവ്യാധി മനുഷ്യശരീരം കാർന്നു തിന്നുന്ന മരുന്നുകളില്ലാത്ത മഹാവ്യാധി. ജീവിത ചക്രങ്ങൾ ഭേദിച്ചുകൊണ്ട് കടന്നു വന്നൊരു വില്ലനായി തൊട്ടും പിടിച്ചും ജനങ്ങളെ മൊത്തമായ് ചേർത്തങ്ങു യാത്രയാക്കി. ഒരുപിടി മോഹങ്ങൾ നെഞ്ചോടു ചേർത്തുകൊ- ണ്ടൊരു സ്വപ്നം പോലവർ യാത്രയായി നമ്മുടെ മുമ്പിൽ ദൈവങ്ങളെപ്പോൽ നമ്മളെ കാക്കുന്ന ഡോക്ടർമാരും. ജീവിത യാതനകളെല്ലാം സഹിക്കുന്ന മാലാഖമാരായ നേഴ്സുമാരും അവരുടെ വാക്കുകൾ കേട്ടിടേണം നമ്മുടെ രാജ്യത്തിൻ ജീവനായി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത