മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/നമുക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പാലാ/അക്ഷരവൃക്ഷം/നമുക്കായി എന്ന താൾ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/നമുക്കായി എന്നാക്കി മാറ്റിയിരിക്കുന്നു: സംപൂർണ്ണ പേരിലേക്ക് മാറ്റൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കായി

പടരുന്നു , പാരിലെങ്ങും
ഉണരുന്നു , നമ്മളിന്നു
അറിയുന്നു , നിങ്ങളിന്നു
അടിയുന്നു , വീട്ടിലിന്നു

പരതുന്നുവോ വേതനം ?
തികഞ്ഞില്ലയോ കേവലം ?
തിരക്കിട്ടുവോ ഏവരും ?
തിരി ശൂന്യമോ നിൻ വിളക്കുകൾ ?

തിങ്ങും പാർക്കും സർവ്വദേശകോണുകൾ
തിരിഞ്ഞും ഒഴിഞ്ഞും ശാന്തസ്പഷ്ടദ്വാരകൾ
സർവ്വരും കൂട്ടിലായി,
 സകലവും സ്തബ്ദമായി,
സ്വച്ഛമായി, ചുറ്റുമായി
അവർക്കു ശുദ്ധ വായുവായി

കനിവായി ഒപ്പമെത്തും ചിറകുകൾ
കാവലായി കാക്കി, വെള്ളനിറ ധാരികൾ
കടലായി കാലം പൊലിയുമീ തുടിപ്പുകൾ
കലയായി കാലം കാട്ടുമീ തരിപ്പുകൾ

കരുതലായി, തുണയുമായി നമുക്കായി
അകലെയായി, ഒരുമയായി നമുക്കായി
നിർദേശമായി, നിഷ്ടയായി നമുക്കായി
വ്യക്തിശുദ്ധിയായി, വൃത്തിയാക്കി നമുക്കായി

കുറയുന്നു, കീശ കൊഴുപ്പുകൾ
ഇടിയുന്നു, ദുഷ്ടവക്രപ്പോരുകൾ
കുറയുന്നു, പരിവാരപ്പോരുകൾ
ഇടിയുന്നു, വിദേശിയൻ തള്ളുകൾ



മറക്കുന്നുവോ ഈ മണ്ണിനെ ?
മെലിഞ്ഞുണങ്ങുമീ നദികളെ,
മൂകമായിത്തീരുമീ വനങ്ങളെ.

മിഴിപൂട്ടിയോ വേദമന്ത്രങ്ങൾ ?
മുഖം പൊത്തിയോ നിൻ മൂർത്തികൾ ?
വച്ചു പൂട്ടിയോ ശ്രേഷ്ഠ മൂർത്തിക്ൾ ?

ജാതിവർണ്ണമോ, മതഭേദമോ ?
തരംതിരിഞ്ഞു ബാധ ഏറ്റുവോ?
പ്രതിരോധമോ, പകപോക്കലോ?
ശ്രദ്ധപോകയോ, ഏറ്റക്കുറച്ചിലോ?

ജീവനായി, ഒരു അടക്കം
ജീവിതത്തിനായി, ഒരു അകലം
ഇപ്പൊളടങ്ങുന്ന നാളുകൾ ചുരുക്കം
പിന്നീടു നേടാൻ നാളുകൾ സുലഭം

അകലമിന്നുനാം തളർന്ന ശാന്ത നാളുകൾ,
കൂടുമന്നുനാം ഉണർന്നുചേരും നേരങ്ങൾ,
മാറുമിന്നുനാം ഒരായിരം പ്രത്ജ്ഞയായി
ചേരുമന്നുനാം ഒരേക രക്തവംശമായ്

പച്ചയായി, സമൃദ്ധമായി നമൂക്കായി
പൊരുതുവാൻ, ചലിക്കുവാൻ നമുക്കായി
ചിന്തിക്കുവാൻ, ചായമേകാൻ നമുക്കായി
മുന്നൊരുക്കമായി, മുന്നേറുവാൻ നമുക്കായി

ജസിത ജെയിംസ്
9A ജി.എച്ച്.എസ്സ്.പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത