ഒരിറ്റുദാഹജലത്തിനായ് കേഴും വേഴാമ്പൽ പോൽ- വെറുമൊരു നാഡിമിടിപ്പിനായ് കേഴുന്നിതാ മർത്ത്യജന്മം. ലക്ഷം ജനതയെ വെണ്ണീറണിയിച്ച കോവിഡിൻ ബാധയെ തുരത്തിടാം നമുക്ക് ഒരുമയോടെ. രോഗശയ്യയിൽ കിടക്കും കോടി ജീവനുകൾക്ക് നൽകിടാം ആത്മധൈര്യം. നാളെയുടെ നന്മയായി മാറേണ്ട മർത്ത്യന്റെ, കണ്ഠത്തിൽ കോവിഡിൻ മാല ചാർത്തി. അകലെ നിന്നു ഖണ്ഡിക്കാം ഈ കോവിഡിൻ മാലയെ നമുക്കു കോർത്തിടാം നന്മയുടെ കരങ്ങൾ കൊണ്ടുളള മുത്തുമാല.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത