(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി.....
കൊറോണ എന്നൊരു മാരകരോഗം
നമ്മുടെ നാടിനെ പിടികൂടി.
മറ്റുള്ള നാടിനെ കുറിച്ചോർത്തിടുമ്പോൾ
നമ്മുടെ നാടല്ലോ സ്വർഗ്ഗലോകം.
കണ്ണുനീരിൽ കുതിർന്ന വാക്കുകളല്ലോ
ഓരോ ദിനവും നാം കേൾക്കുന്നത്.
ഒരേ ഉദരത്തിലല്ല പിറന്നതെങ്കിലും
സ്വന്തം പോലുള്ളോരല്ലോ
ഈ ഭൂമിയിൽ നിന്നും പോയത്.
മറ്റുള്ള രാജ്യത്തെ മരണം പിടികൂടിയത്
വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതിനാലല്ലോ.
പട്ടിണിയിൽ വലയും ജനങ്ങളെ
പോറ്റുന്നൊരു സർക്കാരല്ലോ നമ്മുടെത്.
ഒത്തൊരുമിച്ച് നിന്നാൽ നമുക്കീ
മാരകരോഗത്തെ തുരത്തീടാം.
നമ്മൾ ചെയ്യേണ്ടതെന്തെന്നാൽ
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
ഒന്നൊഴിയാതെ പാലിക്കേണം.
വീട്ടീൽ നിന്നും പുറത്തിറങ്ങാതെ
ആൾക്കൂട്ടങ്ങളിൽ പോകാതെ
അനാവശ്യ യാത്രകൾ ഒഴിവാക്കേണം.
പോഷകാഹാരം കഴിക്കേണം.
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ ഇടയ്ക്കിടെ കഴുകേണം.
നമ്മുക്ക് വേണ്ടി രാവും പകലും
കാവൽ നിൽകുന്നവരെ ഓർക്കേണം.
ജീവനും സ്വത്തിനും കാവൽ നിൽക്കും
സർക്കാരിനെ നാം ഓർക്കേണം.
അതിനായി നമ്മുക്ക് ഒത്തൊരുമിച്ചീടാം.
നിർദ്ദേശങ്ങൾ പാലിക്കാം.
വീട്ടിലിരുന്ന് മറ്റുള്ളോർക്കായി
പ്രാർത്ഥിച്ചീടാം കൂട്ടരെ..