(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ മഹത്വം
ഒരു ഗ്രാമത്തിൽ അമ്മുവും അവളുടെ അമ്മയും താമസിച്ചിരുന്നു . എന്നും അമ്മു കൂട്ടുകാരുമായി അവളുടെ വീട്ടിൽ കളിക്കുമായിരുന്നു . ഒരു ദിവസം അവർ കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ അമ്മുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു . അവൾ ഓടിച്ചെന്ന് മേശപ്പുറത്തു വച്ചിരുന്ന ഭക്ഷണം എടുത്തു കഴിച്ചു . എന്നിട്ട് വീണ്ടും കളിയ്ക്കാൻ പോയി . രാത്രിയായപ്പോൾ അവൾക്ക് വയറുവേദനയും ഛർദിയും തുടങ്ങി . വേദന സഹിക്കാൻ കഴിയാതെ അവൾ കരയാൻ തുടങ്ങി . അമ്മ അവളെ അടുത്തുള്ള വൈദ്യനെ കാണിച്ചു . വൈദ്യൻ അവൾക്ക് മരുന്ന് നൽകി . വീട്ടിലേക്കു പോകുന്ന വഴിയിൽ അമ്മ അവളോട് ചോദിച്ചു ." നീ കൈ കഴുകിയാണോ ഭക്ഷണം കഴിച്ചത് ?" അവൾ പറഞ്ഞു" ഞാൻ കൈ കഴുകാതെയാണ് ഭക്ഷണം കഴിച്ചത്" . അമ്മ അവളെ വഴക്കു പറഞ്ഞു . "കയ്യും മുഖവും കഴുകി വൃത്തിയോടെ വേണം ഭക്ഷണം കഴിക്കാൻ .നമ്മൾ വൃത്തിയോടും ശുചിത്വത്തോടും കൂടി കഴിഞ്ഞാൽ ഒരുപാട് അസുഖങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം." അതിന് ശേഷം ശുചിത്വത്തോട് കൂടി മാത്രമേ അവൾ എന്ത് കാര്യവും ചെയ്യാറുള്ളു .