ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം/അക്ഷരവൃക്ഷം/ ഭീകരാ കൊറോണെ

14:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരാ കൊറോണെ



യാത്ര ചൊല്ലിയില്ല പെട്ടെന്നൊരു ദിനം
കൂടു വിട്ടു ഞാൻ വീടണഞ്ഞു
കൂട്ടരുമൊത്തു ഞാൻ ഓടിക്കളിച്ചൊരാ
വിദ്യാലയമുറ്റം എനിക്കന്യമായി
മത്സരമില്ലാതെ ചേർന്നുപഠിച്ചൊരാ
ആട്ടവുംപാട്ടും പാതിയിൽ നിന്നുപോയി
കെട്ടിപ്പിടിച്ചില്ല പൊട്ടിക്കരഞ്ഞീല
ഗുരുവിന്റെ കാൽക്കലോ തോട്ടുവണങ്ങീല
എന്തൊരു ഭീകരജീവി നീ കൊറോണെ
എങ്ങനെ പോയിടും ഞാനെന്റെ വിദ്യാലയത്തിൽ
കൂട്ടിലടച്ചോരു കിളിയെപ്പോലെ
ഞാനീ വീട്ടിൽ കഴിയുന്നു എന്തൊരു ദുഷ്ടൻ നീ
കൊന്നു കൂട്ടുന്നു മനുഷ്യരെയൊക്കെയും
 എന്തിനീ ക്രൂരത നിർത്തു നീ ഭീകരാ

 

അവർണിക ആർ
4A ഗവണ്മെന്റ് എൽ പി സ്കൂൾ അറന്നൂറ്റിമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത