(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോഴിക്കുഞ്ഞ്
പഞ്ഞിയുടുപ്പിട്ട കോഴിക്കുഞ്ഞ്
മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞിളം ചുണ്ടുള്ള കോഴിക്കുഞ്ഞ്.
കുഞ്ഞടി വെക്കുന്ന കോഴിക്കുഞ്ഞ്.
അമ്മച്ചിറക് വിടർത്തിയെന്നാൽ
ആ നെഞ്ചോട് ചേരുന്ന കോഴിക്കുഞ്ഞ്.
അമ്മയോടൊത്തു നടന്നീടുമ്പോൾ കീയാം
പറയുന്നു കോഴിക്കുഞ്ഞ്.
അമ്മ നടത്തിടും നേർവഴിയേ
നന്നേ നടന്നീടും കോഴിക്കുഞ്ഞ്.