(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെപ്രകൃതി
മലർവാടി മാടിവിളിച്ചു
ഹരിതപരവതാനി
വിരിച്ച് അതിൽഅരിമണി വിതറിയതുപോൽ
പുഷ്പങ്ങൾ എന്നെയൊന്നു
എത്തി നോക്കി
അകലെയായ്
മധു തേടി
മന്ദം പറന്നെത്തും
വണ്ടുകൾ
പുഷ്പങ്ങൾതൻ കാതിൽ എന്തോ മൂളുന്നു
രാവിലെയെന്നെ മധുര ഗാനവുമായി വിളിച്ചുണർത്തും കിളികൾ
രത്‌നങ്ങളണിഞ്ഞ് പുലരിയെ
വരവേൽക്കും പുൽച്ചെടികൾ സൂര്യ വെട്ടത്തിൽ തിളങ്ങി
രാജ്ഞിയെ പോലെ ഉച്ചയ്ക്ക് കത്തും വെയിലിൽതണലേകാൻ കുടയായി
വൃക്ഷങ്ങളും
രാത്രിയിൽ
എനിക്കായ് താരാട്ടുപാടും നദി
കല്ലോലങ്ങൾ എൻ പാദങ്ങൾ തഴുകും
എന്നെ നോക്കി ചാഞ്ചാടും ചെടികൾ
ഏതോ കളിയോ തുന്നതായി എനിക്ക് എന്ത് കൊണ്ടും സമൃദ്ധമായ ഈ
പരിസ്ഥിതി എത്ര രമ്യം ഭൂമിയിൽ