കൊറോണ വന്നൂ...പേടി വന്നൂ... ലോകം മുഴുവൻ മരണം വന്നൂ... തൊട്ടാൽ പേടി...തുമ്മ്യാൽ പേടി... ആളുകളാകെ മാസ്ക് ധരിച്ചൂ...! അപ്പുറമിപ്പുറമുള്ളവരൊക്കെ നേരിൽ കണ്ടാൽ അറിയാതായി...! അവരെയുമിവരെയും നോട്ടമിട്ട കൊറോണയാകെ ചമ്മിപ്പോയി...! ആരുടെമേലുമിടം കിട്ടാതെ കൊറോണ വേഗം ലോകം വിട്ടു...!
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത