ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ മരം ഒരു വരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

ഒരു ദിവസം കുറെ മരം വെട്ടുകാർ മരം വെട്ടാനായി വനത്തിൽ വന്നു. ഈ വനത്തിൽ നല്ല നല്ല മരങ്ങൾ ഉണ്ടല്ലോ? അപ്പോൾ മറ്റുള്ളവർ പറഞ്ഞു. വളരെ ശരിയാണ്. നമുക്ക് ഇതെല്ലാം വെട്ടി നല്ല കാശുണ്ടാക്കണം. എല്ലാം തീരുമാനിച്ചുറച്ച് അവർ തിരിച്ചുപോയി.

ഒരു മരക്കൊമ്പിൽ ഇതെല്ലാം കേട്ടുകൊണ്ട് മിട്ടു കുരങ്ങനും കുടുംബവും ഇരിപ്പുണ്ടായിരുന്നു. അവർ ആകെ വിഷമത്തിലായി. മരം മുറിച്ചാൽ നമ്മൾ എങ്ങനെ ജീവിക്കും ?എങ്ങനെയെങ്കിലും ഇത് തടഞ്ഞേ പറ്റൂ.മിട്ടുവിന്റെ കൂട്ടുകാരിയായ അമ്മു തത്തയെ വിവരമറിയിച്ചു.മിട്ടു കുരങ്ങനും അമ്മു തത്തയും  കാട്ടിലെ രാജാവായ വീരൻ സിംഹത്തിനെ വിവരമറിയിച്ചു. ഈ വാർത്ത കേട്ട് സിംഹ രാജൻ ഞെട്ടി. മരങ്ങളെല്ലാം മുറിച്ചാൽ ഈ വനം തന്നെ നശിക്കും, ജീവജാലങ്ങളെല്ലാം നശിക്കും. സിംഹരാജൻ കാട്ടിലെ മൃഗങ്ങളെയെല്ലാം വിളിച്ചു വരുത്തി കാര്യം പറഞ്ഞു. മരം വെട്ടുന്നത് തടയണം. പിറ്റേദിവസം മരം വെട്ടുകാർ വന്നതും മൃഗങ്ങളെല്ലാം കൂടി അവരെ ആക്രമിക്കാൻ തുടങ്ങി. അവർ പേടിച്ച് സ്ഥലംവിട്ടു...

ഭാഗ്യ സുഭാഷ്
2 സി ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ