(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്കു വേണ്ടി
നാളേക്കു വേണ്ടി
ഒരു തൈ നടാം
നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു
മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
കിളികൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
ജീവനു വേണ്ടി
ഒരു തൈ നടാം
നല്ല ശ്വാസത്തിനായി
ഒരു തൈ നടാം
ഈ ലോകത്തിനായി..