നഗരവാസികളും അന്ധനും
ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ ർ ,കടകൾ
വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി
നിറഞ്ഞിരുന്നു.
ഈ
പട്ടണം
മുൻപ്
പ്രകൃതിയാൽ
സമ്പന്നമായ
ഒരു
ഗ്രാമമായിരുന്നു. പാടം നികത്തുകയും പുഴകളിലും തോടുകളിലുമൊക്കെ മാലിന്യം
വലിച്ചെറിഞ്ഞ് ആ ഗ്രാമത്തെ
മനുഷ്യൻ നശിപ്പിച്ചു. പിന്നീട് അതൊരു
പട്ടണമായി മാറി. ആ നഗരത്തിൽ അന്ധനായ ഒരു വൃദ്ധൻ താമസിച്ചിരുന്നു.
നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും
സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ
ആയിരുന്നു കണ്ടിരുന്നത് .
ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ്
നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി:"ഹോ
ഇയാളെന്തൊരു മണ്ടനാണ് .
വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി
സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു,ശേഷം ആങ്ങോട്ടു ചെന്ന്
പറഞ്ഞു:“ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത്
എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ
ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ....
അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” വൃദ്ധന്റെ ഈ
സംസാരം
അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ
അന്ധതയുടെ
അന്ധകാരത്തിൽ
കാഴ്ചയുള്ളവർപോലും
ഫലത്തിൽ
അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു.
അവർ
ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ
കളിയാക്കിയിട്ടില്ല.
പകരം
ബഹുമാനിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|