സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം...

14:14, 28 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം... എന്ന താൾ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും നാം...

വീണ്ടും ഇതാ ഒരു
മഹാമാരി വന്നെത്തി
ഈരണ്ടു പ്രളയവും
നിപയും കഴിഞ്ഞിതാ
കൊറോണ വന്നെത്തി....

പ്രളയം അതിജിവിച്ചു
നിപ മറികടന്നു...
ചെറുക്കും നാം ഈ
വൈറസിനെയും...

മതവും ജാതിയും
ഒന്നുമില്ല...
ഒറ്റക്കെട്ടായ് പോരാടും നാം...
തോൽപ്പിക്കാൻ ആവില്ല...
കേരള മക്കളെ...
അടിയറവു പറയില്ല
വൈറസിൻ മുൻപിൽ നാം...

ആഘോഷമില്ലാതെ
വിനോദയാത്രകളില്ലാതെ
നല്ല നാളേക്കായ്
വീടിനുള്ളിൽ കഴിയുന്നു നാം...

ഒറ്റക്കെട്ടായ് ചെറുക്കുന്നു
നാം ഈ മഹാമാരിയെ...
തളരില്ല പതറില്ല
കീഴടങ്ങില്ല കേരളമക്കൾ...

ഹിമ മോഹൻ
10 ബി സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 02/ 2025 >> രചനാവിഭാഗം - കവിത