സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ആരോഗ്യമൂള്ള ജീവിതത്തിനായ്

13:28, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപരമായ ജീവിതത്തിനായ്



നമുക്കറിയാവുന്നതുപോലെതന്നെ പരിസ്ഥിതിയെയും ശുചിത്വത്തെയും അടിസ്ഥാനമാക്കിയാണ് രോഗപ്രതിരോധശേഷി. ഇവ മുന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല പരിസ്ഥിതിയും ശുചിത്വവും ഉണ്ടെങ്കിലേ രോഗപ്രതിരോധം ശരിയായി നടക്കുകയുള്ളൂ. ഇപ്പോൾ കൊറോണവൈറസിന്റെ പിടിയിലായ ലോകത്ത് ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. കൈകൾ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമ്മൾ കൊറോണയെ ചെറുത്തു നില്ക്കുന്നു. വികസിതരാജ്യങ്ങളായ അമേരിക്കയും, ജർമ്മനിയും പോലും കൊറോണയുടെ മുന്നിൽ തല താഴ്ത്തിയപ്പോഴും നമ്മുടെ കൊച്ചുകേരളം ചെറുത്തുനിന്നു. ചിട്ടയായതും സംഘടിതവുമായപ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ഈ ഉജ്ജ്വലനേട്ടം സാധ്യമായത്. പരിസ്ഥിതിക്കും രോഗപ്രതിരോധത്തിൽ മുഖ്യ പങ്കാണുള്ളത്. വൃത്തിയുള്ള പരിസ്ഥിതി ഉണ്ടെങ്കിലേ ആരോഗ്യമുള്ള സമൂഹമുണ്ടാകൂ. വൃത്തിയില്ലാത്ത പരിസ്ഥിതി പകർച്ചവ്യാധികളുടെ പ്രഭവകേന്ദ്രമാണ്. മഴക്കാലരോഗങ്ങളായ ചിക്കന്ർഗുമിയ, എലിപ്പനി, ഡെങ്കിപ്പനി, ഇവയെല്ലാം ശുചിത്വമില്ലാത്ത പരിസ്ഥിതിയുടെ ഫലമാണ്. രോഗങ്ങലെ അകറ്റി നിർത്തി ആരോഗ്യപരമായ ഒരു ജീവിതത്തിന് പരിസരശുചിത്വവും അനിവാര്യമാണ്. അതിനാൽ ശുചിത്വത്തോടെ ജീവിച്ചാൽ രോഗത്തെ പ്രതിരോധിക്കാം. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം.


ക്രിസ്റ്റോ ജിമ്മി
VI A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം