ഹാ ! മഞ്ഞുതുള്ളിയെ നീ .. ഈ പുൽ നാമ്പുകളെയും ഉമ്മവച്ചീടുന്നുവോ നിൻ നിർമലമാം ചുംബനമേറ്റ് തരളിതമാകുന്നുവോ അന്തരംഗം പുലരൊളി വർണ്ണത്തിൻ സ്പർശനമേറ്റ് സ്ഫടികമാം നിന്മേനി സ്ഫുരിക്കുന്നുവോ രാജ്ഞിയാം തൃണത്തിൻ മൗലിയിൽ ചൂടിയ രത്‌ന കിരീടം പോൽ ശോഭിതമാം നിൻ വദനം നിൻ ശോഭ മെല്ലെ മായുന്നുവോ നിൻ യാത്രക്കിത്ര തിടുക്കമോ നിൻ വേർപാടിത്ര വേദനയോ എൻ മൗനവും നീ കവർന്നിതോ നിൻ ജന്മം ഇത്ര ക്ഷണികമോ നിൻ വേർപാട് എൻ നൊമ്പരമായി ..
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത