(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുതിപ്പ്
പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം 'കൊറോണ'
കൊല്ലണമീയണു കീടത്തിനെ സർവ-
വിശ്വവിനാശന കാരിണിയെ
ഭയമല്ല,വേണം നമുക്കതി ജാഗ്രത-
അതിനുള്ള പാഠം പഠിക്കാം......
കൈകൾ കഴുകി തുടയ്ക്കാം മുഖം
തൂവാല കൊണ്ടു മറയ്ക്കാം
സമദൂര സഥാനം പുലർത്താം
സാമൂഹ്യബോധമുൾക്കൊള്ളാം
കൂട്ടം പിരിഞ്ഞിട്ടു കൂട്ടുകൂടാം-
വീട്ടിലിരുന്നിട്ട് നാടുകാക്കാം
ആതുര സേവകർ സേനാവിഭാഗങ്ങൾ
ഏവർക്കുമായ് നന്ദി ചൊല്ലാം
അഭിനന്ദനത്തിൻറെ ചെണ്ടു നൽകാം...
ആയിരം പ്രാർത്ഥനാ
പുഷ്പമേകാം
നമ്മെ നയിച്ചോർക്ക് പിന്നിലായി-
പദമൂന്നി നീങ്ങാം ശക്തിയേകാം