(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഹേയ് കൊറോണക്കാലമേ
എന്തിന് നീ വന്നു
ലോകത്തെ ചുട്ടുതിന്നാനോ അതോ
മനുഷ്യ വർഗത്തെ ഇല്ലാതാക്കാനോ
പക്ഷെ ഞങ്ങൾ ഇത് നേരിടും
സധൈര്യത്തോടെ ഒത്തൊരുമയോടെ
ഓരോ ദിവസവും തള്ളി നീക്കുന്ന അവസ്ഥ
ഞങ്ങൾക്ക് മാത്രമേ മനസ്സിലാവൂ
ഇതൊക്ക കഴിഞ്ഞ് വേണം
അവധി ആസ്വദിക്കാൻ
പക്ഷെ അതിനു പറ്റുമോ?
പറ്റും ;സ്വധൈര്യം കൈവിടാതെ
മറ്റുള്ളവരെ കുറ്റപ്പെടുത്താതെ
വീട്ടിലിരുന്നു സൂപ്പർ ഹീറോകളാവാം
പ്രളയത്തെയും നിപയെയും പൊരുതി തോൽപിച്ച നമ്മൾക്ക്
ഈ കൊറോണയെയും
ഒത്തൊരുമയോടെ ചെറുത്തു തോല്പിക്കാം.