ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/മഴ

13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മഴ എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

തനിക്ക് അജ്ഞാതമായ ഏതോ ഒന്ന് മന:പാഠമാക്കാൻ ശ്രമിക്കുകയായിരുന്നു നീന . എത്ര വായിച്ചിട്ടും തലയിൽ കയറുന്നില്ല. രാവിലെ മുതൽ ആ നാലുചുമരുകൾക്കുള്ളിൽ ഒറ്റ ഇരുപ്പാണവൾ വെള്ളംകുടിക്കാൻ പോലും പുറത്തേയ്കിറങ്ങാൻ അമ്മ സമ്മതിക്കുന്നില്ല.സമയം ഏതാണ്ട് ഉച്ചയോടടുത്തിരിക്കുന്നു.അപ്പോഴാണ് മഴയുടെയ് ആദ്യ ഇടിമുഴക്കം അവൾ കേട്ടത് .ജനൽ തുറന്നു വെളിയിലേക്കു നോക്കി ആ വർഷത്തെ ആദ്യത്തെ മഴത്തുള്ളികൾ മല്ലിലേക്കു പതിക്കുകയാണ്‌ .അവൾക്കു ആ മഴയെ ഒന്ന് പുണരാൻ ആഗ്രഹം തോന്നി, പതുക്കെ മുറിയുടെ വാതിൽ തുറന്നു .'അമ്മ ഉച്ച സീരിയൽ കണ്ടു കണ്ണീർ വാർക്കുകയായിരുന്നു .അവൾ 'അമ്മ കാണാതെ വീടിന്റെ വാതിൽ തുറന്നു മുറ്റത്തിറങ്ങി പുതുമഴയുടെ സുഗന്ധം ആവോളം നുകർന്നു .മഴ തുള്ളികൾ അവളുടെ കൈകുമ്പിളിലേക്കു കൊള്ളാൻ തുടങ്ങിയപ്പോഴാണ് "നീന " എന്ന അലർച്ച അവൾ കേട്ടത് .പിന്നിൽ പൂജാമുറിയിലിരിക്കുന്ന ഭദ്രകാളിയുടെ ചിത്രത്തിലെന്നപോൽ അമ്മ നിൽക്കുന്നു. അവളുടെ കണ്ണീർ മഴയിൽ അലിഞ്ഞു

ഗായത്രി
9 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 01/ 2026 >> രചനാവിഭാഗം - കഥ