അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പ്രകൃതി ഒരു വരദാനം

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പ്രകൃതി ഒരു വരദാനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഒരു വരദാനം

അമ്മയാം പ്രകൃതി തൻ
സുന്ദര ശോഭയാൽ
വിരിയുന്ന പൂക്കൾ,
നദികൾ, കുന്നുകൾ,
പ്രകൃതി സുന്ദര കാഴ്ചകൾ.

ആരവം മുഴക്കി ഒഴുകുന്ന
പുഴയിൽ തിളങ്ങുന്ന സൂര്യൻ,
വെള്ള പുതപ്പ് മേലാകെ പൊതിഞ്ഞ്
മന്ദംമന്ദം നീങ്ങുന്ന മേഘങ്ങൾ,
പീലി വിടർത്തി ആടുന്ന കേകികൾ,
പുഞ്ചിരി തൂകി നിൽക്കുന്ന പൂക്കൾ,
കൊതി തീരാതെ തേൻ നുകർന്ന്
വായുവിൽ നീന്തുന്ന ഭ്രമരികൾ,
മരച്ചില്ലയിലെവിടെയോ മറഞ്ഞിരുന്ന്
ഗാനമാലപിക്കുന്ന കുയിലുകൾ.
-പ്രകൃതിതൻ സുന്ദര ശോഭകൾ.

 ഇന്നെങ്ങുപോയ് അമ്മയാം
പ്രകൃതിതൻ സൗന്ദര്യം
എവിടേയ്ക്ക് പോയി മറഞ്ഞിതോ?

മാനവർ തൻ അക്രമം
നീചമാകും സമയം
നെടുവീർപ്പിടുന്നു പ്രകൃതിയാം
അമ്മ.
മാനവർ തൻ അക്രമം
ക്രൂരമാകും സമയം
നിറയുന്നു മന്നിതിൽ
വ്യാധികൾ.
 

ടാനിയ ടോമി
8 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത