ഭീതിയിലാഴുന്നു ലോകമെങ്ങും സദാ- പ്രാര്ത്ഥനയിലാണു പാരിടവും. പാതയോരത്തില്ല നീണ്ടനിരകളില് പണ്ടു കണ്ടിരുന്നണ വണ്ടികളും. മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന ഷോപ്പിംഗു പോലും കാണുന്നില്ല. കൊള്ളയില്ല കൊലപാതകങ്ങളും റോഡിലപകട ഭീതിയില്ല. പാരാകെ രോഗം പരക്കാതിരിക്കാന് പാത നിറയെ പോലീസുണ്ട് . മുന്നിലായ് മുഖ്യമന്ത്രിയുണ്ട് . തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് . കോവിഡെന്ന ചെറു കീടമയ്യോ പാരാകെ പെയ്യുന്നു മാരിയായി. വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം തെല്ലൊരു ശ്രദ്ധ നമുക്കും വേണം വീണുപോയ് വമ്പന് രാജ്യങ്ങളും കൊച്ചുകേരളമിന്നിതാ മാതൃകയായ് .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത