ജി. എച്ച്. എസ്. എസ്. ബന്തടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എച്ച്. എസ്. എസ്. ബന്തടുക്ക
വിലാസം
കാസരഗോഡ്

കാസരഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
വിദ്യാഭ്യാസ ജില്ല കാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നട,മലയാളം‌
അവസാനം തിരുത്തിയത്
10-03-2010Ashokbandadka




ചരിത്രം

19552 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴില്‍ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്.സ്കൂളിലെ ഏകാധ്യാപകനായത് പാലാറിലെ ശ്രീ.സണ്ണയ്യ മാസ്റ്റരായി]]രുന്നു.അതിനുമുമ്പ് 1948 ല്‍ ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രത്തിലെ അഗ്രശാലയില്‍ സണ്ണയ്യ മാസ്റ്റര്‍ ഇരുപതോളം കുട്ടികള്‍ക്ക് ഒരു പാഠശാല നടത്തിയിരുന്നു.റിട്ട.ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീ.സുബ്രായറാവുവിന്‍റം കളപ്പുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം ആരംഭത്തില്‍ പ്രവര്‍ത്തിച്ചത്.1954 ല്‍ ശ്രീ. സുബ്ബപ്പറൈ മുന്‍കൈയ്യെടുത്ത് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു.പ്രംഭഘട്ടത്തില്‍ മൂന്നാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടക്കത്തില്‍ 38 കന്നട വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.1956 ല്‍ എല്‍.പി.സ്കൂളായി അംഗീകരിച്ചു.കളക്കര കുഞ്ഞിരാമന്‍ നായരുടെ മേല്‍നോട്ടത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിര്‍മ്മിച്ചു. കാസറഗോഡ് പ്രദേശം കേരളസംസ്ഥാനത്തിന്‍റെ ഭാഗമായതോടെ ഇവിടെ മലയാളം ഡിവിഷന്‍ ആരംഭിക്കുകയുണ്ടായി.കരിവെള്ളൂര്‍ സ്വദേശി ശ്രീ.കെ.ബാലന്‍ മാശ്ററിായിരുന്നു ഇവിടെ നിയമിക്കപ്പെട്ട ആദ്യത്തെ മലയാളം അധ്യാപകന്‍.1958 ല്‍യു.പി.സ്കൂളായി ഉയര്‍ത്തി.ഹെഡ് മാസ്റ്റരായി.ശ്രീ.എന്‍.ഗോവിന്ദഭട്ട് നിയമിതനായി.ആവശ്.മായ കെട്ടിടവും ഫര്‍ണ്ണിച്ചറുകളും മാണിമൂല കുഞ്ഞിക്കേളു നായര്‍,കളക്കര കുഞ്ഞമ്പു നായര്‍,റാമണ്ണ റൈ,മന്‍മോഹന ഷെട്ടി,ബി.രാമചന്ദ്ര റാവു തുടങ്ങിയവരുടെ നേതൃത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി നിര്‍മമ്ിച്ചു. 1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ആദ്യത്തെ എച്ച്.എം.പയ്യന്നൂര്‍ സ്വദേശി ശ്രീ.നാരായണപ്പൊതുവാള്‍ ആയിരുന്നു.കരിച്ചരി മുതലുള്ള കുട്ടികള്‍ക്ക് ഹൈസ്കഊള്‍ വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. 2004 ല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തിയതോടെ ഈ മലയോര മേഖലയിലുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തുറന്നു കിട്ടി. ഹ്യുമാനിറ്റീസ്, കൊമേഴ് സ് ബാച്ചുകളായിരുന്നു ആദ്യം.2007 ല്‍ സയന്‍സ് ബാച്ചുകൂടി ഇവിടെ ആരംഭിച്ചു.ഇന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും 60 ല്‍ പരം അധ്യാപകരുമാണ് ഇവിടെ ഉള്ളത്.


== പിന്നിട്ട വഴികള്‍ ഒറ്റനോട്ടത്തില്‍ ==

1948-ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രഅഗ്രശാലയില്‍ പാഠശാലയ്ക്ക് തുടക്കം. ശ്രീ.സണ്ണയ്യ മാസ്റ്റര്‍ അധ്യാപകന്‍. 1952-സൗത്ത് കാനറ ഡിസ്ട്രിക്റ്റ് കീഴില്‍ ഏകാധ്യാപക വിദ്യാലയം.ശ്രീ.സണ്ണയ്യ മാസ്റ്റര്‍ അധ്യാപകന്‍. 1954-സ്കൂള്‍ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചു. 1956-എല്‍.പി.സ്കൂൂളായി അംഗീകാരം.ശ്രീ.കെ.ബാലന്‍ മാസ്റ്റര്‍ ആദ്യത്തെ മലയാളം അധ്യാപകന്‍. 1958-യു.പി.സ്കൂളായി ഉയര്‍ത്തി.ഹെഡ് മാസ്റ്റര്‍ ശ്രീ.എന്‍.ഗോവിന്ദ ഭട്ട്. 1962-ഹൈസ്കൂളായി ഉയര്‍ത്തി.ഹെഡ് മാസ്റ്റര്‍ ശ്രീ.നാരായണപൊതുവാള്‍ 1964-65-ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച്. 2004- ഹയര്‍സെക്കണ്ടറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ പൊതു വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി.എച്ച്. കുഞ്ഞമ്പു (എം.എല്‍.എ)
  • ബീന അഗസ്റ്റ്യന്‍ (ഏഷ്യാഡ് താരം)
  • കെ.എന്‍.മോഹന്‍ കുമാര്‍ (പി.എസ്സ്.സി. അംഗം)

വഴികാട്ടി

<googlemap version="0.9" lat="12.533142" lon="75.336975" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.532639, 75.336935, Bandadka Bandadka </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.