എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

21:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം


ചൈനയിൽ കൊറോണ പിറന്നു
വിനാശം വിതച്ചു വളർന്നു
സർവവും വെട്ടിപ്പിടിക്കാൻ
അന്തകന്റെ വേഷമണിഞ്ഞു
 
സ്രഷ്ടാവ് പോലുമീ മഹാമാരിയെ കണ്ടങ്ങു
ഞെട്ടിത്തരിച്ചു നിന്നുപോയി
വന്മതിൽ തച്ചു തകർത്തു
ഓരോരോ രാജ്യങ്ങൾ താണ്ടി
എത്രയെത്ര ജീവനെടുത്തു
മെല്ലെ മെല്ലെ കോവിഡ് പടർന്നു ..

ഇന്നെന്റെ മണ്ണിലും ഇവന്റെ തേരോട്ടമായി
ജാഗ്രതയാണിപ്പോൾ ഭയമില്ല വേണ്ടത്
നിപ്പയെ ചെറുത്തു നാം നിന്നു
പ്രളയത്തെ ചെറുത്തു തോൽപിച്ചു
സോപ്പിട്ടു കൈകഴുകി ശുചിത്വവും അകലവും
അണുവിട തെറ്റാതെ കൃത്യമായ് പാലിച്ചു
ചെറുത്തു നിന്നിടാം ഈ വയറസ്സിനെ
നാം വിജയിച്ചിടും ഉറപ്പാണ് കൂട്ടരേ
 

അശ്വിൻ കൃഷ്ണ പി ബി
5 ബി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത