അഖിലം വിറയ്ക്കുന്നു ദൈവമെ 'കൊറോണ തൻ മഹാമാരിയിൽ മരണ മൊഴികൾ മുഴങ്ങുന്നു എങ്ങുമെ' വിജനമാമെൻ കൊച്ചു കേരളം . കാലമെ നീ ഇന്നെവിടേക്കാ...... ഏറെ പരിഭ്രാന്തിയിലായി പോയ് ഞങ്ങൾ. ' വിജനമായി പോയെൻ വിദ്യാലയം അറിവ് പകരുമെൻ ഗുരുക്കളും : കാലമെ നീ കൊണ്ടുവന്നൊരീ മഹാമാരിയിൽ ഇന്ന് ശൂന്യമായി പോയെൻ ലോകം ....കൂരിരുട്ടായി പോയി എങ്ങുമെ തൻ കുഞ്ഞു മക്കളെ കാണുവാനാകാതെ ഇടനെഞ്ചു പൊട്ടി കരയുന്നു പ്രവാസിയും ഭൂമിയിൽ വന്നുദിക്കുന്നു ദൈവങ്ങൾ പല പല രൂപത്തിലും ഭാവത്തിലും ഈ മരണഭയത്തിൽ നിന്നും എന്നു കരകയറാനാകും ഞങ്ങൾക്ക് നന്മകൾ വാഴുമെൻ വിദ്യാലയത്തിൽ ചുവട്ടിൽ എന്നിനി മുഖാമുഖം കാണും ഞങ്ങൾ: കാലമെ നീ ഒന്നു കേൾക്കുക.... നീ കൊണ്ടുവന്നൊരീ വിപത്തിനെ ' നീ തന്നെ തിരിച്ചെടുത്തീടുക ..വരും തലമുറയ്ക്കൊരു പുതു ജീവൻ നൽകാൻ. ....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത