12:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
തൂമഞ്ഞു തഴുകുന്ന പുലർകാലത്തിൽ
നെറുകയിൽ പുണരുന്ന പൊന്നുമ്മയുമായ്
തഴുകിയുണർത്തുന്ന തെന്നലാണെൻ അമ്മ
വാരിപുണർന്നെന്നെ കൊഞ്ചലോടെ
പുന്നാരം മെല്ലെ ചൊല്ലി ചൊല്ലി
പ്രാതലും ദുഗ്ദധവും നൽകികൊണ്ട്
ഓമനിച്ചു വളർത്തുന്ന സ്നേഹമാണെൻ അമ്മ
പാഠശാലയിൽ വിദ്യ അഭ്യസിക്കാൻ
അറിവുകൾ നന്മകളാക്കികൊണ്ട്
ലോക മായാവലയത്തിൽ വീഴാതെയെന്നെ
കാത്തിടുന്ന നിധിയാണെൻ അമ്മ.