(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാട്ടും പെരുമഴയും
മാക്രിച്ചേട്ടൻ പൊത്തിലിരുന്നു
പേക്രോം പേക്രോം പാടി
ചെറുചീവിടുകൾ അതു കേട്ടപ്പോൾ
ചെറുതായ് കൂടെപ്പാടി
ഞണ്ടമ്മാവൻ കാലുകൾ നീട്ടി
ഡിണ്ടക താളം കൊട്ടി
കരിമേഘങ്ങൾ കേട്ടു രസിച്ചു
പെരുമഴ പെയ്തു നാട്ടിൽ