.ജാഗ്രത മതി..ഭയം വേണ്ട.. പോരാടുവാൻ നേരമായി കൂട്ടരെ.. പ്രതിരോധമാർഗങ്ങളിലൂടെ..കണ്ണി പൊട്ടിക്കാം..നമുക്കീ ദുരിതത്തിനലയടികളിൽ നിന്നു മുക്തിനേടാം.. ഒഴിവാക്കിടാം സ്നേഹസന്ദർശനം..നമുക്കൊഴിവാക്കിടാം ഹസ്തദാനം.. അൽപ്പക്കാലം നാം അകന്നിരുന്നാലും ..പരിഭവം വേണ്ട ..പിണക്കവും വേണ്ട.. ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ..ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം..മടിക്കാതെ.. കരുതലോടീ നാളുകൾ സമർപ്പിക്കാം.. ഈ ലോക നൻമയ്ക്കായി...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത