(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിത്തത്ത
അമ്മേ അമ്മേ
അമ്മേ അമ്മേ
ഞാനും കൂടെ പോന്നോട്ടേ
കാഴ്ചകളൊക്കെ കണ്ടു പഠിക്കാൻ
ഞാനും കൂടെ പോന്നോട്ടേ
കുഞ്ഞിത്തത്ത പറഞ്ഞതു കേട്ട്
പുഞ്ചിരിതൂകീ തത്തമ്മ
കാഴ്ചകൾ കണ്ടു രസിക്കാനായി
നീയും കൂടെ പോന്നോളൂ
കുഞ്ഞിച്ചിറക് വിരിച്ചു പറന്ന്
പാറിപ്പാറി നടക്കാലോ..