കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാർത്ഥന

കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
മനതാരിലുള്ളൊരാ
സ്വപ്നങ്ങളൊക്കെയും
കനലായി മാറാതെ
കാത്തീടണേ.
കൈകൂപ്പി ഞങ്ങൾ
കണ്ണടച്ചിന്നിതാ
കനിവിനായ്
കേഴുന്നു കാത്തീടണേ.
കരളുകൾ ചേർത്തിടാം
കരുണയോടെ
കരങ്ങൾ കൊടുക്കാതെ
കരുതലോടെ
പടരുന്നപകരുന്ന
വ്യാധിയെ തടയുവാൻ
പൊരുതി പതിയെ
മുന്നേറിടാം
പിൻതിരിയാതെ
മുന്നേറിടാം
പടയൊരുക്കത്തിന്റെ
കരുതലോടെ
കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ

അമൃത കെ വിനോദ്
6 D കൂത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത