ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കോവിഡും മാറുന്ന സമൂഹവും

08:40, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/കോവിഡും മാറുന്ന സമൂഹവും എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കോവിഡും മാറുന്ന സമൂഹവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡും മാറുന്ന സമൂഹവും

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാമാരിയാണ് ലോകമെങ്ങും ആളിപടരുന്ന കോവിഡ് 19.2019 ഡിസംബർ 31 ന് വരുകയും ഈ വർഷം ലോകമെങ്ങും കാട്ടു തീ പോലെ പടരുകയും ചെയ്ത പകർച്ച വ്യാധിയെ 2020 മാർച്ച്‌ 21 നാണ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ചൈനയിലെ ഹ്യൂബ പ്രവിശ്യാ യുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ് ഈ അപകടകാരി പൊട്ടിപുറപ്പെട്ടത്. നോവൽ കൊറോണ എന്ന വൈറസ് പിന്നീട് കോവിഡ് 19 ആയി. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പടിഞ്ഞാറൻ യൂറോപ്പിനെയും അമേരിക്കയുമാണ്. ലോകമെങ്ങും വിറപ്പിക്കുന്ന ഈ മഹാമാരി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 2020 ജനുവരി മുപ്പതിനാണ് വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥികളിൽ ആദ്യമായി കോറോണ സ്ഥിരീകരിച്ചത്. വിമാനത്തിലും മറ്റും ഇവരുമായി സമ്പർക്കം പുലർത്തിയ വരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കി. ഇവർ പിന്നീട് രോഗമുക്തി നേടി. എന്നാൽ കൊറോണ യുടെ രണ്ടാം വരവ് 2020 മാർച്ച് 8 ന് സംഭവിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതിമാർ ക്കും മകനും അടുത്ത രണ്ട് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കൊറോണ വ്യാപിക്കാൻ കാരണം പൊതുവേ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ നിന്നാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ ജനസാന്ദ്രതയിൽ മുമ്പിലും ജീവിത നിലവാരത്തിലും പരിസര ശുചിത്വത്തിലും പിന്നിൽ നിൽക്കുന്ന രാജ്യ മാണ് നമ്മുടേത്. സാക്രമിക രോഗങ്ങൾക്ക് സമൂഹവ്യാപനം ഉണ്ടായാൽ മറ്റുവിടെത്തെക്കാളും വലിയ ദുരന്തത്തിലേക്കാണ് നാമെത്തുക. രോഗബാധിതർക്കായി ഐസൊലേഷൻ വാർഡും, രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്തും ഇ മഹാമാരിയെ ചെറുത്തു നിൽക്കാനുള്ള ശ്രമം തുടരുന്നു. നമ്മുടെ പ്രധാന ആപ്ത വാക്യം 'ബ്രേക്ക് ദ ചെയിൻ'എന്നതാണ്. ജനത കർഫ്യൂ , ലോക്ക് ഡൌൺ , ഇവയെല്ലാം പ്രഖ്യാപിച്ചു ഇ മഹാ മാരിയെ പ്രതിരോധിക്കാൻ നാം മുന്നോട്ടിറങ്ങി. മതാചാരങ്ങളിലും സമാനതകളില്ലാത്ത മാറ്റങ്ങൾക്ക് കൊറോണ വ്യാപനം വഴി തെളിച്ചു. സംഘാതമായ ആരാധനയുടേയും അനുഷ്ടാനങ്ങളെയും ഉപേക്ഷിച്ചു കൊറോണ പ്രതിരോധത്തിനു നാം തയ്യാറായി.കല്യാണം മരണം പോലെ ഉള്ള സാമൂഹ്യ ചടങ്ങുകൾക്കു ആൾകൂട്ടം അനിവാര്യമല്ലന്ന്‌ തെളിയിച്ചു. ജീവിതത്തിൻ്റെ, സമൂഹത്തിൻ്റെ പൊതു കാഴ്ചപാട് തന്നെ മാറിക്കൊണ്ടിരിക്കുന്നു. ലോകം സാമ്പത്തികമായും ചിന്താഗതിയിലും ഒരു പാട് മാറാനുള്ള സാധ്യതക്ക്, കൊറോണ കാരണമാകുന്നു. ലോകത്തെ വിറപ്പിക്കുന്ന കോവിഡ് 19 ന്റെ തുടക്കം ചൈനയിലെ ഒരു മത്സ്യ ചന്തയിലെ തൊഴിലാളികളിൽ നിന്നാണ്. കരിന്തേളി നെ മുതൽ ചീങ്കണ്ണി വരെ കിട്ടുന്ന മാർക്കറ്റ് ആണിത്. ഇവിടെയുള്ള മൃഗങ്ങളിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഭീഷണിയായ കൊറോണ ഉൽഭവിച്ചത് എന്നു സംശയിക്കുന്നു. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കും അവരിൽ നിന്ന് മറ്റുള്ളവരിലേക്കും പടരുന്ന കൊറോണ സർസിനോട് സാമ്യമുള്ള വൈറസ് ആണ്. മുൻപും രണ്ടുതവണ ഉണ്ടായ കൊറോണ ഒരു വിധം പകർച്ചപ്പനി പോലെയുള്ള രോഗമാണ്. പനി ചുമ ശ്വാസതടസ്സം ഇവയെല്ലാം കൊറോണ യുടെ പൊതു ലക്ഷണങ്ങളാണ്. എന്നാൽ ഗുരുതരമായാൽ ന്യൂമോണിയ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും. ശ്വസന കണങ്ങളിൽ കൂടെയാണ് കൊറോണ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുക ഒരാൾ തുമ്മുമ്പോൾ, അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ ഒരു വസ്തുവിന്റെ മേൽ വീണാലും ആ വസ്തുവിനെ ഒരാൾ സ്പർശിച്ചാൽ അയാൾക്കും അസുഖം പിടിപെടും. ഭക്ഷണമോ ശ്വസന മോ ആവശ്യമില്ലാത്ത കണ്ണിൽ കാണാനാവാത്ത സൂക്ഷ്മജീവി, സ്വന്തമായി ശരീരം ഇല്ലാത്തതും ജീവ കോശങ്ങളിൽ പെറ്റുപെരുകുന്നത് എന്നാൽ ഏതു ജീവനെയും വിഴുങ്ങാൻ ശേഷിയുള്ള ഭീകരൻ, അതാണ് വൈറസ്. കൊറോണയെ കീഴടക്കാൻ വാക്സിനോ മരുന്നോ കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധം തന്നെ രക്ഷയുള്ളൂ. അതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക. പനി ചുമ നീർക്കെട്ട് ശ്വാസതടസ്സം ദഹന പ്രശ്നം എന്നിവ പൊതു ലക്ഷണമാണ്. ഗുരുതരമായാൽ ന്യൂമോണിയ അസാധാരണ ക്ഷീണം വൃക്ക തകരാർ കൂടാതെ മരണവും സംഭവിക്കാം. വയസ്സായവർ, മറ്റു രോഗങ്ങൾ ഉള്ളവർ പ്രത്യകം ശ്രദ്ധിക്കണം. പ്രതിരോധ നിർദ്ദേശങ്ങൾ- സാമൂഹ്യ അകലം പാലിക്കുക, 20 സെക്കൻഡ് കൈ കൂടെ കൂടെ സോപ്പിട്ട് കഴുകുക. ആൽക്കഹോൾ അടിസ്ഥാനമാക്കിയ, സാനി റ്റയെസർ ഉപയോഗിക്കുക. രോഗവ്യാപനം നിയന്ത്രിക്കാൻ സുരക്ഷിതമായ മാസ്ക് ഉപയോഗിക്കാം. ഉപയോഗശേഷം മാസ്കിന്റെ മുൻവശം തൊടരുത്. വ്യക്തിശുചിത്വം പാലിക്കണം. 60 ശതമാനം ആൽക്കഹോൾ ഉള്ള സാനിറ്റയെസർ ആണ് നല്ലത്. രോഗംബാധിച്ച മൃഗങ്ങളോട് സമ്പർക്കം അരുത്. കേടായ ഇറച്ചി ഉപയോഗിക്കരുത്. തെരുവ് മൃഗങ്ങളോ അവയുടെ മാലിന്യത്തിനോടോ സ്രവത്തിനോടോ സമ്പർക്കം പാടില്ല. ശക്തമായ പ്രതിരോധ മാർഗങ്ങൾ-സനിറ്റീസിർ ആൽക്കഹോൾ ആണ് സുരക്ഷിതം- വൈറസിനെ പ്രോട്ടീൻ ആവരണവുമായി പ്രവർത്തിച്ചു, വൈറസിനെ നിർവീര്യമാക്കുന്നു. മറ്റൊരു മാർഗ്ഗമാണ് സോപ്പ്. സോപ്പിലെ രണ്ടു ഭാഗങ്ങളിൽ ഒന്നിന് വെള്ളത്തിനോടും മറ്റൊന്നിനു കൊഴുപ്പിനോടും എണ്ണയോടും ആണ് ഇഷ്ടം. ഇതിലെ രണ്ടാമത്തെ ഭാഗം വൈറസിനെ പിടികൂടി നശിപ്പിച്ച് വെള്ളം ഒഴിക്കുമ്പോൾ ഒലിച്ചു പോകുന്നു. മനുഷ്യന്റെ ഓരോ പ്രവർത്തിയെയും ഓരോന്ന് കെട്ടിപൊക്കിയതിനെയും മറികടന്നു കൊണ്ടു ശക്തമായി അണകെട്ടി വന്ന പ്രളയം വളരെ വലിയ നാശമാണ് കേരളത്തിൽ വിതച്ചത്. വളരെയേറെ ജീവനെടുത്തു കൊണ്ട് പ്രളയം നിന്നു. ഇപ്പോൾ ലക്ഷത്തിലേറെ ആൾക്കാരെ കൊന്നു ലോകമൊട്ടാകെ കോവിഡ് 19 എന്ന ഭീകരൻ വിഴുങ്ങുകയാണ്. ഇതിനെ കീഴടക്കാൻ ഒരേ ഒരേ ഒരു വഴിയേ ഉള്ളൂ വീട്ടിൽ ഇരിക്കുക, സമൂഹവുമായി അകലം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം, ഈ സന്ദർഭത്തിലും കൈവിട്ടു നിന്ന് നമ്മുടെ ഐക്യം തുടരാം...

സനിക എ
5 F ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം