സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി/അക്ഷരവൃക്ഷം/ഞാൻ കണ്ട മഹാമാരി

12:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട മഹാമാരി

 
കൊറോണ എന്നൊരു രോഗാണു മൂലം
കൈ കോർത്തിരിക്കാൻ പറ്റാതായ് നമുക്ക്
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ്
ആടിത്തിമിർക്കുന്നു കൊറോണ എന്ന നീ

ലോകം മുഴുവനും നിശ്ചലമാക്കി നീ
മനുഷ്യരാശിയെ കാർന്നുതിന്നു നീ
സ്നേഹബന്ധങ്ങളെ അകറ്റിനിർത്തി നീ
ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി നീ....

എന്തിനിങ്ങനെ മനുഷ്യകുലത്തെ മുടിക്കുന്നു
ഈ മണ്ണിൽ മനുഷ്യൻ ചെയ്തുള്ള തെറ്റുകൾ
എണ്ണി പറഞ്ഞു നീ കണക്കു തീർക്കയോ
എണ്ണിയാൽ തീരാത്ത മരണത്തെ തൊട്ടു നീ

ഉറ്റവർ ഉടയവർ കൂടപ്പിറപ്പുകൾ
കൂടുതൽ ഓരോന്നായ് വിട്ടകലുന്നു
എണ്ണി പറഞ്ഞാൽ തീരാത്ത നൊമ്പരമായ്
ഓർക്കുമ്പോൾ എൻ മനം തേങ്ങുന്നു

ലോകം മുഴുവനും നിന്നെ വെറുക്കുന്നു
നിന്നെ ചെറുക്കുവാൻ
മാർഗ്ഗം തിരയുന്നു
മതി മതി നിന്റെ ക്രൂര വിളയാട്ടം
സഹിക്കാൻ കഴിയാതെ
കേഴുന്നു ഞാൻ

          

അൽഫിദ പി
2 A സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത