(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയാം കൊറോണ
നിൽക്കാം ദൂരെ ദൂരെ
പൊരുതാം കൂടെ കൂടെ
അറിയാതെ എൻ
ജീവിതത്തിലേക്ക്
കടന്നു വന്ന കൊറോണ
യാം നിന്നെ
ആദ്യമൊക്കെ ചെറുതെന്ന്
പറഞ്ഞ് തള്ളി ഞാൻ
ഓരോ ജീവനുകൾ
പൊഴിയുമ്പോൾ നിൻ
ശക്തി ഞാനറിഞ്ഞു
നിൻ കുഞ്ഞു ജീവനാൽ ആയിരങ്ങൾപിടയുമ്പോൾ
ഒരുപാട് സ്വപനങ്ങൾ
തകരുന്നത്
നീയറിഞ്ഞില്ലേ?
മനുഷ്യന്റെ വലുതെന്ന അഹങ്കാരത്തെ നീ
കാൽക്കീഴിലാക്കിയില്ലേ?
ചെറുപുഞ്ചിരിയോടെ
എൻ അരികിലെത്തിയ
മാലാഖമാരെ ഞാൻ
നന്ദിയാൽ സ്മരിക്കുന്നു.
പറ്റില്ല നിനക്കെന്നെ
കീഴ്പ്പെടുത്തുവാൻ
നിന്നെതിരെ ഞാൻ
പൊരുതിടും
തിരിച്ചുവരവിൻ
പാതയിലിന്നു ഞാൻ
തിരിച്ചു വരിക
തന്നെ ചെയ്യും