ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ വെള്ളപ്പൊക്കം
വെള്ളപ്പൊക്കം
അത്ര വലിയൊരു വെള്ളപ്പൊക്കം ആ കാട്ടിൽ ആദ്യമായിരുന്നു.ജീവികളെല്ലാം പേടിച്ചു വിറച്ചു.ഒരു കാട്ടുതീ കഴിഞ്ഞതേയുള്ളു.അന്നുതന്നെ എന്തുമാത്രം ജീവികളാണ് വെന്തുപോയത്.അതു കഴിഞ്ഞപ്പോൾ എവിടെനിന്നൊ എത്തിയ മലമ്പാമ്പുകൾ കുഞ്ഞുങ്ങളെയെല്ലാം വിഴുങ്ങി.പിന്നീട് വന്ന മഴയിൽ കാടും ചെടികളും തളിർത്തു വരുന്നതേയുള്ളൂ.അപ്പോഴതാ വലിയൊരു വെള്ളപ്പൊക്കവും. എല്ലാവരും വെള്ളം കയറാത്ത മാളങ്ങൾക്കകത്ത് അടച്ചിരിക്കേണ്ടതാണെന്ന് കാട്ടുരാജാവായ സിംഹം അറിയിക്കുന്നു.എവിടെ നിന്നൊ പറന്നെത്തിയ കാക്ക അറിയിച്ചു.പക്ഷികൾമരങ്ങളിലും വലിയ മൃഗങ്ങൾ മലമുകളിലും മറ്റു ജീവികൾ മാളങ്ങളിലും കയറി സുരക്ഷിതരായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വെള്ളം മാറി.രക്ഷിതാക്കൾ കാണാതെ കാടുകാണാനിറങ്ങിയ ചില മുയൽ ,എലി ,പാമ്പ്,മാൻ കുഞ്ഞുങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോവുകയൊ,ചത്തുകിടക്കുകയൊ ചെയ്യുന്നു.എന്നാലും വലിയ കുഴപ്പം കൂടാതെ രക്ഷപെട്ട ജ്തുക്കൾ ഈ ആപത്തുകാലത്ത് തങ്ങളെ രക്ഷപെടാൻ നിർദ്ദേശ്ശിച്ച സിംഹത്തിനും തങ്ങളുടെ കുട്ടികളെ സദാസമയം നിരീക്ഷിച്ച കാക്കകൾക്കും നന്ദി പറഞ്ഞുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ